മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പുതിയ ഗവേഷണ കേന്ദ്രം

gopinath muthukad

തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പുതിയ ഗവേഷണ കേന്ദ്രം തുറന്നു. മാജിക് അക്കാദമിയുടെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഗവേഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

‘സയന്‍ഷ്യ’ എന്ന പേരിലാണ് ഭിന്നശേഷിക്കുട്ടികള്‍ക്കായി പുതിയ ഗവേഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ശാസ്ത്ര-പരിസ്ഥിതി സംബന്ധമായ നിരവധി പരീക്ഷണങ്ങള്‍ക്ക് കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് പ്രധാന ലക്ഷ്യം. കാലിഫോര്‍ണിയയിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയാണ് ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ ഇത്തരം ആശയങ്ങള്‍ സഹായകരമാകുമെന്ന് ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി കെകെ ശൈലജ പറഞ്ഞു.

Read Also : ഭിന്നശേഷിക്കാരുടെ ‘രക്ഷകന്‍ ‘ ; ഉദയകുമാറിന്റെ കരവിരുതില്‍ ഒരുങ്ങിയത് പ്രത്യേക സൗകര്യമുള്ള സ്പീഡ് ബോട്ട്

കാലിഫോര്‍ണിയ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഡോ. ഫിനോഷ് തങ്കം, സാന്‍ഫ്രാസിസ്‌കോ യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ചര്‍ ഡോ.വിന്‍സെന്റ് പെരേപ്പാടന്‍ എന്നിവരാണ് പരീക്ഷണങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ ഗവേഷണ പ്രോജക്ട് വിവിധ രാജ്യങ്ങളിലെ സയന്‍സ് കോണ്‍ഗ്രസുകളില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

Story Highlights – gopinath muthukad, k k shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top