Advertisement

ഭിന്നശേഷിക്കാരുടെ ‘രക്ഷകന്‍ ‘ ; ഉദയകുമാറിന്റെ കരവിരുതില്‍ ഒരുങ്ങിയത് പ്രത്യേക സൗകര്യമുള്ള സ്പീഡ് ബോട്ട്

November 3, 2020
Google News 1 minute Read
Udayakumar builded a boat with special facilities

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യമുള്ള ബോട്ട് നിര്‍മിച്ച് ആലപ്പുഴ കണ്ണങ്കര സ്വദേശി ഉദയകുമാര്‍ ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിച്ച സ്പീഡ് ബോട്ടിന് രക്ഷകന്‍ എന്നാണ് ഉദയകുമാര്‍ പേരിട്ടത്. പേരുപോലെ തന്നെ ഭിന്നശേഷിക്കാരുടെ രക്ഷകനാണ് ഈ ബോട്ട്. കാലവര്‍ഷം കാലം ഏറ്റവും അധികം ബാധിക്കുന്ന ജില്ലകളില്‍ ഒന്നാണ് ആലപ്പുഴ. എന്നാല്‍ ഇനി പ്രളയകാലത്തെ ഓര്‍ത്ത് ഭിന്നശേഷിക്കാര്‍ക്ക് ഭയപ്പെടേണ്ടി വരില്ല. തീര്‍ത്തും ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമാകും വിധമാണ് ബോട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

രണ്ട് ലക്ഷം രൂപ മുടക്കിയാണ് ഉദയകുമാര്‍ ബോട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബോട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ബോട്ട് ഭിന്നശേഷിക്കാരുടെ സംഘടനയായ സിദ്ധയ്ക്ക് കൈമാറി. സ്വന്തം കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപ മുടക്കിയാണ് സ്പീഡ് ബോട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നിര്‍മിച്ചത് കൊണ്ട് തന്നെ ബോട്ട് സൗജന്യമായി സിദ്ധ എന്ന സംഘടനയ്ക്ക് ഉദയകുമാര്‍ കൈമാറി. കരയിലൂടെ ബോട്ട് കെട്ടിവലിച്ച് കൊണ്ട് പോകാന്‍ വേണ്ട സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ബോട്ടുകള്‍ നിര്‍മിക്കാനാണ് ഉദയകുമാറിന്റെ തീരുമാനം.

Story Highlights Udayakumar builded a boat with special facilities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here