ചലച്ചിത്രമേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെ.എസ്. ശബരീനാഥ് എംഎല്‍എ

sabarinathan mla

കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെ.എസ്. ശബരീനാഥ് എംഎല്‍എ രംഗത്ത്. 25 വര്‍ഷമായി ചലച്ചിത്ര രംഗത്ത് വളര്‍ത്തിയെടുത്ത തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുമെന്നും, തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.എസ്.ശബരീനാഥ് എംഎല്‍എ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. തലസ്ഥാനത്ത് ചലച്ചിത്രമേളയുടെ നടത്തിപ്പിന് എല്ലാവിധ സൗകര്യങ്ങളും നിലനില്‍ക്കെ സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ കെ.എസ് ശബരിനാഥ് എംഎല്‍എ വിമര്‍ശിച്ചു.

Story Highlights – sabarinathan mla, iffk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top