രാജീവ് രവി- നിവിൻ പോളി ചിത്രം തുറമുഖം മെയ് 13ന് തീയറ്ററുകളിലെത്തും

രാജീവ് രവി- നിവിൻ പോളി ചിത്രം തുറമുഖം മെയ് 13ന് തീയറ്ററുകളിലെത്തും. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിവിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈദ് റിലീസ് ആയി മെയ് 13ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് താരം കുറിച്ചു.
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ജോജു ജോർജ്, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ ചിത്രത്തിൽ അണിനിരക്കും. വൈറസിന് ശേഷം പൂർണിമാ- ഇന്ദ്രജിത്ത് താരജോഡികൾ ഒരുമിച്ച് അഭിനയിക്കുന്നു എൻന്ന പ്രത്യേകതയും തുറമുഖത്തിനുണ്ട്.
അൻപതാമത് റോട്ടർഡാം ഫെസ്റ്റിവലിൽ ബിഗ് സ്‌ക്രീൻ മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നാണ് ‘തുറമുഖം’.
ചിത്രം നിർമിക്കുന്നത് തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ്. ഗോപൻ ചിദംബരം തിരക്കഥയൊരുക്കും.
ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ ആയിരുന്നു നിവിന്റെ അവസാന റിലീസ്.
Story Highlights – thuramukham releasing on may 13th