ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (03-01-2021)

കാസർഗോഡ് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു
കാസർഗോഡ് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്. മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
വെൽഫെയർ പാർട്ടി-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്തമാക്കാൻ സിപിഐഎം
വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്തമാക്കാന്‍ സിപിഐഎം സംസ്ഥാന സമിതി തീരുമാനം. ജമാ അത്തെ ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കുമെതിരെ നടത്തിയ ശക്തമായ പ്രചാരണം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് കൊവിഡ് വാക്സിൻ യാഥാർത്ഥ്യമായി; രണ്ട് വാക്സിനുകൾക്ക് അനുമതി
രാജ്യത്ത് കൊവിഡ് വാക്സിൻ യാഥാർത്ഥ്യമായി. കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾക്ക് അനുമതി നൽകി. അടിയന്തര സാഹചര്യത്തിൽ വാക്സിൻ ഉപയോഗിക്കുന്നതിനാണ് അനുമതി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. വി.ജി സൊമാനി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായേക്കും
മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങുന്നു. ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാനാണ് ധാരണ. അല്ലെങ്കില്‍ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം.
എന്‍സിപി മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
താന്‍ എന്‍സിപി വിടുനെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എ കെ ശശീന്ദ്രന്‍. ബോധപൂര്‍വമുള്ള ആരുടെയോ ഭാവനസൃഷ്ടിയാണ് ശ്രമമെന്നും എന്‍സിപി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നിവെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി
കൊറോണ വെല്ലുവിളികള്‍ക്ക് ഇടയിലും റിപ്പബ്ലിക് ദിന പരേഡിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പരമ്പരാഗത കീഴ്‌വഴക്കങ്ങള്‍ എല്ലാം പുനര്‍നിശ്ചയിച്ച് നടക്കുന്ന പരേഡില്‍ പരമാവധി 25,000 പേര്‍ക്ക് മാത്രമാകും പ്രവേശനം. ഇത്തവണത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ബംഗ്ലാദേശ് സേനയും ഭാഗമാകും. കുട്ടികള്‍ക്ക് ഇത്തവണ പ്രവേശനം ഇല്ല. മാര്‍ച്ചിനെത്തുന്ന സേനാവിഭാഗങ്ങളുടെ എണ്ണവും ഓരോ മാര്‍ച്ചിംഗ് സേനയിലെ അംഗങ്ങളുടെ എണ്ണവും ഇത്തവണ കുറച്ചിട്ടുണ്ട്.
വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്വകാര്യ കമ്പനികൾക്ക് സിസിടിഎൻഎസ് രേഖകൾ പരിശോധിക്കാനുള്ള അവസരം നൽകൻ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ 16,098 പൊലീസ് സ്റ്റേഷനുകളിലെ 95 ശതമാനവും ഇപ്പോൾ സിസിടിഎൻഎസ് സംവിധാനം പരസ്പര ബന്ധിതമാണ്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിയ്ക്കാനോ നിഷേധിയ്ക്കാനോ തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വക്താക്കൾ പ്രതികരിച്ചു.
Story Highlights – news round up, todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here