ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് പതിനേഴ് മരണം

ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് പതിനേഴ് പേർ മരിച്ചു. ​ഗാസിയാബാദിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. രാവിലെ മുതൽ ഉത്തർപ്രദേശിൽ കനത്ത മഴ തുടരുകയാണ്.

സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 38 പേരെ രക്ഷപ്പെടുത്തി. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Story Highlights17 killed as roof collapses at crematorium in UP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top