കൊവാക്‌സിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ്; ശശിതരൂര്‍ ജനങ്ങളുടെ വികാരം മനസിലാക്കണമെന്ന് വി. മുരളീധരന്‍

കൊവാക്‌സിന് അനുമതി നല്‍കിയതിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശശിതരൂര്‍ ജനങ്ങളുടെ വികാരം മനസിലാക്കണമെന്ന് വി. മുരളീധരന്‍ പറഞ്ഞു. പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്‌സിന് അനുമതി നല്‍കിയത് അപക്വമാണെന്നായിരുന്നു ശശിതരൂര്‍ എം.പിയുടെ ട്വീറ്റ്. കേന്ദ്ര ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ശശിതരൂര്‍ എം.പി ആവശ്യപ്പെട്ടു. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്‌സിന് അനുമതി ലഭിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.
കൊവിഡ് കാരണം ഉപജീവനം വഴിമുട്ടിയ ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസം പകരുന്ന വാക്‌സിന്‍ ഉപയോഗ നടപടികള്‍ ശശി തരൂര്‍ തടസപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസുകാരനായതു കൊണ്ടുമാത്രം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളിലെ തെറ്റുകള്‍ കണ്ടുപിടിക്കണമെന്ന നിര്‍ബന്ധബുദ്ധി ശരിയല്ല. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്‌സിന് അനുമതി ലഭിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് കൊവിഷീല്‍ഡിനും , കൊവാക്‌സിനും അനുമതി നല്‍കിയത്. പിന്നാലെ കൊവാക്‌സിനില്‍ രാഷ്ട്രീയ തര്‍ക്കവും ആരംഭിച്ചു. വിമര്‍ശനവുമായി ആദ്യം രംഗത്തുവന്നത് ശശി തരൂര്‍ എംപിയും, ജയറാം രമേശുമായിരുന്നു. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത കൊവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപകടകരമാണെന്നും, നടപടി അപക്വമാണെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. പരീക്ഷണം പൂര്‍ത്തിയാക്കിയ കൊവിഷല്‍ഡുമായി മുന്നോട്ടുപോകാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നടപടി അമ്പരപ്പിക്കുന്നതെന്നായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം. അതേസമയം, കൊവാക്‌സിന് എത്രത്തോളം ഫലപ്രദമാണെന്ന് സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രം കൃത്യമായി ഉത്തരം നല്‍കിയില്ല.
Story Highlights – Covacsin controversy; In reply, Union Minister V. Muraleedharan.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here