കൊവാക്സിന് അനുമതി നൽകിയ സംഭവം; കോൺഗ്രസിനു പിന്നാലെ എതിർപ്പുമായി സിപിഐഎമ്മും

മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന കൊവാക്സിന് അനുമതി നൽകിയ സംഭവത്തിൽ കോൺഗ്രസിനു പിന്നാലെ എതിർപ്പുമായി സിപിഐഎമ്മും. രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. നടപടി അപക്വമെന്നായിരുന്നു ശശി തരൂർ എം പിയുടെ വിമർശനം. അതേസമയം, വാർത്ത സമ്മേളനത്തിൽ ചോദ്യങ്ങളോട് ഡിസിജിഐ പ്രതികരിച്ചില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ അടിസ്ഥാനത്തിലാണ് കൊവിഷീൽഡിനും കൊവാക്സിനും അനുമതി നൽകിയത്. പിന്നാലെ കൊവാക്സിനിൽ രാഷ്ട്രീയ തർക്കവും ആരംഭിച്ചു. വാക്സിന് അനുമതി നൽകിയ യോഗത്തിന്റെ വിവരങ്ങളും, പരീക്ഷണ വിവരങ്ങളും പുറത്തു വിടണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ രാജ്യാന്തരതലത്തിൽ സ്വീകരിക്കുന്ന ഈ നടപടി, കേന്ദ്രസർക്കാർ പിന്തുടരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
Read Also : കൊവാക്‌സിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ്; ശശിതരൂര്‍ ജനങ്ങളുടെ വികാരം മനസിലാക്കണമെന്ന് വി. മുരളീധരന്‍
കേന്ദ്രസർക്കാർ തീരുമാനം അപകടകരമാണെന്നും നടപടി അപക്വമാണെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. പരീക്ഷണം പൂർത്തിയാക്കിയ കൊവിഷീൽഡുമായി മുന്നോട്ടുപോകാമെന്നും തരൂർ കൂട്ടിച്ചേർത്തു. നടപടി അമ്പരപ്പിക്കുന്നതെന്നായിരുന്നു ജയറാം രമേശിന്റെ വിമർശനം. എന്നാൽ, വാർത്താസമ്മേളനത്തിൽ കൊവാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന് സംബന്ധിച്ച് കേന്ദ്രം കൃത്യമായി ഉത്തരം നൽകാത്തതും ശ്രദ്ധേയമായി. നിലവിൽ 25000 ത്തിലധികം പേരിൽ കുത്തിവെപ്പ് നടത്തിയ കൊവാക്സിൻ രോഗപ്രതിരോധത്തിന് ഫലപ്രദമായ മരുന്ന് തന്നെയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഡിസിജിഐ. അതേസമയം, കേന്ദ്രമന്ത്രി വി മുരളീധരൻ വിമർശനങ്ങൾക്ക് മറുപടി നൽകി.
Story Highlights – Covaxin issue CPIM and Congress opposed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here