കൊവിഡ് ബാധ; അമേരിക്കൻ ടെലിവിഷൻ അവതാരകൻ ലാറി കിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊവിഡ് ബാധയെ തുടർന്ന് അമേരിക്കൻ ടെലിവിഷൻ അവതാരകൻ ലാറി കിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയിലേറെയായി ലോസ് ആഞ്ജലിസ് സെഡാർസ് സിനായ് മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

87കാരനായ ലാറി കിങ്ങ് അമേരിക്കൻ ടെലിവിഷൻ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസർ അറാഫത്ത്, വ്ളാഡിമിർ പുടിൻ തുടങ്ങിയ ലോക നേതാക്കളുമായി ലാറി നടത്തിയ അഭിമുഖങ്ങൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

2010 ൽ സിഎൻഎന്നിൽ നിന്ന് വിരമിക്കുന്നതുവരെ 25 കൊല്ലത്തോളം തുടർച്ചയായി അവതരിപ്പിച്ച ‘ലാറി കിങ് ലൈവ്’ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പരിപാടിയായിരുന്നു.

Story Highlights – covid plague; American television presenter Larry King has been admitted to hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top