ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്ന് മന്ത്രി എകെ ബാലൻ

ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്ന് മന്ത്രി എകെ ബാലൻ. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് മേള വികേന്ദ്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രാദേശിക വാദമുയർത്തുന്നത് ശരിയല്ലെന്നും രാഷ്ട്രീയക്കാർ ഇത്തരം വാദമുയർത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ട്വന്റിഫോറിനോട് പറഞ്ഞു.
ഐഎഫ്എഫ്‌കെയുടെയുടെ വേദി തിരുവനന്തപുരത്ത് നിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ മേള നാലിടങ്ങളിൽ നടത്തുന്നതെന്നായിരുന്നു പ്രധാന ആരോപണം. വിവാദം കൊഴുത്തോടെ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ തന്നെ രംഗത്തെത്തി. കൊവിഡ് വ്യാപനം തടയാനാണ് മേള വികേന്ദ്രീകരിച്ചത്. സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.
വിവാദം പ്രാദേശിക വാദത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും രാഷ്ട്രീയക്കാർ പ്രാദേശിക വാദമുയർത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. പാലക്കാടും തലശ്ശേരിയും രാഷ്ട്രീയ ഇടപെടലിലൂടെ പ്രദർശന വേദിയായതല്ല. ജങ്ങളുടെ സൗകര്യങ്ങൾ കൂടി പരിഗണിച്ചാണ് തീരുമാനം. ആൾക്കൂട്ടമില്ലെങ്കിലും നല്ല സിനികൾ കൊണ്ട് മേള വിജയിപ്പിക്കാമെന്നും കമൽ പറഞ്ഞു.
Story Highlights – Minister AK Balan said that Thiruvananthapuram is the permanent venue of IFFK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here