എന്‍സിപി മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

താന്‍ എന്‍സിപി വിടുനെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എ കെ ശശീന്ദ്രന്‍. ബോധപൂര്‍വമുള്ള ആരുടെയോ ഭാവനസൃഷ്ടിയാണ് ശ്രമമെന്നും എന്‍സിപി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നിവെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപി മുന്നണി വിടേണ്ട സാഹചര്യമില്ല. ഏലത്തൂര്‍ മണ്ഡലം വിട്ടുനല്‍കേണ്ടതില്ല. മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ മുന്നണി ആവശ്യപ്പെടില്ല. ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും എ കെ ശശീന്ദ്രന്‍.
Read Also : പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എന്‍സിപി
ജോസ് കെ മാണിയെ മുന്നണിയിലെടുത്തത് എല്ലാവരും കൂട്ടായി തീരുമാനമെടുത്താണ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കും. എന്‍സിപി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാല വിട്ടുനല്‍കുന്നതില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് മുതിര്‍ന്ന നേതാവ് ടി പി പീതാംബരന്‍ ആവര്‍ത്തിച്ചു. യുഡിഎഫുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെതാണെന്നും ടി പി പീതാംബരന്‍.
Story Highlights – a k sasindran, ncp, ldf