കൊവിഡ്; കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു

lyricist anil panachooran dead

കൊവിഡ് ബാധിച്ച് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ തന്നെ കൊവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ ചികിത്സ ഫലിക്കാതായതോടെ ഇന്ന് രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയും ഫലിക്കാതായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.

ഏഴ് മണിയോടെയാണ് അദ്ദേഹത്തെ കിംസിലെത്തിച്ചത്. കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായിരുന്നു.

അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനിൽ പനച്ചൂരാൻ സിനിമാ മേഖലയിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കഥ പറയുമ്പോൾ, കോക്ക്ടെയിൽ, സ്പാനിഷ് മസാല തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്കായി അദ്ദേഹം ഗാനങ്ങൾ രചിച്ചു. അവസാനമായി അദ്ദേഹം ഗാനങ്ങളെഴുതിയത് വെളിപാടിൻ്റെ പുസ്തകം എന്ന ചിത്രത്തിലാണ്.

Story Highlights – poet lyricist anil panachooran dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top