നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പുതിയ പ്രോസിക്യൂട്ടറുടെ നിയമനം ഇന്ന് കോടതിയെ അറിയിക്കും. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്റെ രാജിയെത്തുടര്‍ന്നാണ് നടപടി.

നേരത്തെ വിചാരണാ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹര്‍ജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു. പ്രോസിക്യൂട്ടര്‍ നിയമനം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Story Highlights – actress attack case – special court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top