അങ്കമാലിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം

അങ്കമാലി മൂക്കന്നൂർ ആനാട്ടിചോലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. പുലർച്ചെ 3.30 ന് കാടിറങ്ങിയ കാട്ടാനകൾ മണിക്കൂറുകളായി ജനവാസ മേഖലയിൽ തുടരുകയാണ്.

അതിരപ്പള്ളി വനമേഖലയിൽ നിന്നാണ് കാട്ടാനക്കൂട്ടം എത്തിയത്. സ്ഥലത്ത് വൻ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ആനയെ തിരികെ കാട്ടിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Story Highlights – Angamaly, elephant attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top