അനിൽ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതം; അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുരുകൻ കാട്ടാക്കട, തുടങ്ങിയവർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. അനിൽ പനച്ചൂരന്റെ ഭൗതിക ശരീരം കായംകുളത്തേക്ക് കൊണ്ട് പോയി.
ഇന്നലെയാണ് അനിൽ പനച്ചൂരാൻ മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണ അനിൽ പനച്ചൂരാനെ മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സ ഫലിക്കാതായതോടെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. നില വഷളായതോടെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും ആവശ്യപ്പെട്ടത്. മരണത്തിൽ ദുരൂഹതയില്ലെന്നും ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനുമാണ് കേസ് ഫയൽ ചെയ്തതെന്നും കുടുംബം പറഞ്ഞിരുന്നു.
Story Highlights – anil panachooran postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here