കൊവാക്സിനെ വിമര്‍ശിക്കാന്‍ കാരണം ഇന്ത്യയില്‍ വികസിപ്പിച്ചത് കൊണ്ട്; വിമര്‍ശങ്ങള്‍ തള്ളി ഭാരത് ബയോടെക്ക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി
ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന കൊവാക്‌സിന് അനുമതി നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്‌സിന് അനുമതി നല്‍കുന്നത് വിശ്വാസ്യത തകര്‍ക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. നടപടി അപക്വമെന്നായിരുന്നു ശശി തരൂര്‍ എം പിയുടെ വിമര്‍ശനം. ഇന്ത്യന്‍ കമ്പനികളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കുമുള്ള പ്രവണതയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് കാരണമെന്ന് ഭാരത് ബയോടെക്ക് ചീഫ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കൃഷ്ണ എല്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭാരത് ബയോടെക്ക് വാക്‌സിന്‍ പരീക്ഷണം ചട്ടപ്രകാരമാണ് ചെയ്തത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) നിബന്ധനകള്‍ പ്രകാരമാണ് അനുമതി ലഭിച്ചത്. സിഡിഎസ്സിഒയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2019 ല്‍ പുറത്തുവന്നതാണ്. സുരക്ഷിതമാണെങ്കിലും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ലഭ്യമാണെങ്കിലും വാക്സിന് അനുമതി നല്‍കാമെന്നാണ് മാര്‍ഗനിര്‍ദ്ദേശം. തങ്ങളുടെ വാക്സിന്‍ വെള്ളമാണെന്നാണ് ചിലര്‍ വിമര്‍ശിച്ചത്. തങ്ങളുടെ ഗവേഷകരെ അത്തരം വിമര്‍ശങ്ങള്‍ വേദനിപ്പിച്ചു. രോഗപ്രതിരോധത്തിനുള്ള കഴിവുണ്ടെങ്കിലും വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കാമെന്ന് യു.എസ് ഭരണകൂടം പോലും വ്യക്തമാക്കിയതാണ്. ഇന്ത്യയില്‍ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങളുടെ അഭാവത്തിലാണ് മറ്റുപല വാക്സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയോ കൊവീഷില്‍ഡിന്റെയോ പേരെടുത്ത് വിമര്‍ശിക്കാതെ ഭാരത് ബയോടെക് ചീഫ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.
Story Highlights – Bharat Biotech rejects criticism against covaxin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here