ലൈഫ് മിഷൻ ക്രമക്കേടിലെ വിജിലൻസ് അന്വേഷണം; കെട്ടിടങ്ങളുടെ ബല പരിശോധന നാളെ

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിലെ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ബല പരിശോധന നാളെ നടത്തും. നാളെ രാവിലെ 10 മണിക്കാണ് പരിശോധന നടക്കുക. പരിശോധനയ്ക്കായി വിദഗ്ദ്ധ സംഘത്തെ നേരത്തെ രൂപീകരിച്ചിരുന്നു.
ലൈഫ് മിഷന്‍ എഞ്ചിനീയറും പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സംഘം. പാലാരിവട്ടം പാലം പരിശോധനയുടെ അതേ മാതൃകയില്‍ ബലപരിശോധന നടത്താനാണ് തീരുമാനം. വിജിലന്‍സും വിദഗ്ധ സംഘവും രണ്ടു തവണ യോഗം ചേര്‍ന്നു കാര്യങ്ങൾ വിലയിരുത്തിയിരുന്നു. കെട്ടിടത്തിന് ബലക്കുറവില്ലെന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.
Story Highlights – Life mission, Vigilance investigation
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News