സ്വന്തം വര്‍ഗീയ നിലപാടിനെ മറച്ചു വയ്ക്കാന്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് വിലപ്പോകില്ല; എ വിജയരാഘവന്‍

CPIM state secretary A Vijayaraghavan against the Congress

സ്വന്തം വര്‍ഗീയ നിലപാടിനെ മറച്ചു വയ്ക്കാന്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് വിലപ്പോകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വലിയ ആശയക്കുഴപ്പത്തിലാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തുടരില്ലെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ പൂര്‍ണമായും ലീഗിനെ ന്യായികരിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചത്. പരസ്പര വിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട്. ലീഗ് ഈ നിലപാടില്‍ തുടരുമ്പോള്‍ കോണ്‍ഗ്രസിന് പറയാനുള്ളത് എന്താണെന്ന് വ്യക്തമാക്കണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Story Highlights – CPIM state secretary A Vijayaraghavan against the Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top