Advertisement

ചർച്ചക്കിടെ മന്ത്രിമാരുമൊത്ത് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് കർഷകർ

January 4, 2021
Google News 2 minutes Read
Farmers Refuse Lunch Ministers

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ചക്കിടെ മന്ത്രിമാരുമൊത്ത് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് കർഷകർ. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമർ, പീയുഷ് ഗോയൽ, സോം പ്രകാശ് എന്നിവരുമായാണ് കർഷകരുടെ ചർച്ച. ഇവരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ഭക്ഷണം പങ്കുവെക്കാനും കർഷകർ തയ്യാറായില്ല. ‘നിങ്ങൾ നിങ്ങളുടെ ഭക്ഷണം കഴിക്കൂ. ഞങ്ങൾ ഞങ്ങളുടെ ഭക്ഷണം കഴിക്കാം’ എന്നായിരുന്നു അവരുടെ പ്രതികരണം.

അതേസമയം, ചർച്ചയിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ഇരു വിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ഏഴാമത്തെ തവണയാണ് കേന്ദ്രവും കർഷക സംഘടനകളും തമ്മിൽ ചർച്ചകൾ നടക്കുന്നത്.

നാല് ഉപാധികളാണ് കർഷക സംഘടനകൾ കേന്ദ്രസർക്കാരിന് മുന്നിൽവച്ചിരുന്നത്. ഇതിൽ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയിൽ നിന്ന് കർഷകരെ ഒഴിവാക്കൽ, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയിൽ സമവായമുണ്ടായെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ നേരത്തെ വ്യക്തമാക്കിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കൽ എന്ന ഒറ്റ അജൻഡയിൽ ചർച്ച നടത്താനാകും കർഷക സംഘടനകൾ ഇന്ന് ശ്രമിക്കുക. നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ.

Story Highlights – Farmers Refuse Lunch With Ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here