കൊറോണ വകഭേദം: പകർച്ചാ സാധ്യത കൂടുതൽ; കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ കൊറോണ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ശരീരത്തിൽ വൈറസ് പെരുകാനുള്ള സാധ്യത കൂടുതലാണ്. വേഗത്തിൽ പകരാനുമിടയുണ്ട്. കൂടുതൽ ജാഗ്രത വേണം. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ആറ് പേർക്കാണ് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് രണ്ട്, ആലപ്പുഴ രണ്ട് , കോട്ടയം, കണ്ണൂർ ജില്ലകളിൽ ഒാരോ കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തത്. യുകെയിൽ നിന്ന് വന്നവർക്കാണ് രോഗം കണ്ടെത്തിയതെന്നു. ഇവർ നിരീക്ഷണത്തിൽ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ഇവരുമായി സമ്പർക്കം പുലർത്തിയവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. കൊറോണ വകഭേദത്തെ ചെറുക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – Corona mutant, K K Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here