കാസര്‍ഗോഡ് ബസ് അപകടം; സബ് കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കാസര്‍ഗോഡ് പാണത്തൂരില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേര്‍ മരിച്ച സംഭവത്തില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. ബസ് വിദഗ്ധ പരിശോധന നടത്തിയ ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
പനത്തടി പഞ്ചായത്തിലെ സുള്ള്യ – പാണത്തൂര്‍ റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. ചെങ്കുത്തായ ഇറക്കത്തില്‍ വളവ് തിരിഞ്ഞ ഉടന്‍ ബസ് തലകീഴായി മറിയുകയായിരുന്നു. കെട്ടിടത്തിന്റെ സണ്‍ഷേഡിലും മരങ്ങളിലും ഇടിച്ച ശേഷമാണ് വീടിനു മുകളിലേക്ക് വീണത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് മരണപ്പെട്ടു. ചെങ്കുത്തായ ഇറക്കത്തില്‍ ബസ് ന്യൂട്രലില്‍ ഇറങ്ങിയതാകാം നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍.
ആള്‍ക്കാരെ കുത്തിനിറച്ച് കൊണ്ടുവന്നതും അപകടത്തിന്റെ ആക്കം കൂട്ടി. കര്‍ണാടകത്തിലെ ലൈന്‍ ബസ് വിവാഹാവശ്യത്തിന് പ്രത്യേക സര്‍വീസ് നടത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തും. ഇതിനു പുറമെ ആരോഗ്യ വകുപ്പും പൊലീസും നല്‍കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാകും സബ് കളക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കുക.
Story Highlights – Kasargod bus accident; The sub-collector report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here