കേരളാ ബാങ്കിനെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

കേരളാ ബാങ്കിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ആര്‍ബിഐ ലൈസന്‍സില്ലാതെയാണ് കേരളാ ബാങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയിലെ ആരോപണം.

ബാങ്കിംഗ് നിയന്ത്രണ നിയമ പ്രകാരം 20 ശാഖകളുടെയും മൂന്ന് റീജണല്‍ ഓഫിസുകളുടെയും പ്രവര്‍ത്തനത്തിനു മാത്രമാണു ബാങ്കിന് ആര്‍ബിഐ ലൈസന്‍സ് ലഭിച്ചത്. അതിനാല്‍ ലൈസന്‍സില്ലാത്ത ശാഖകള്‍ പൂട്ടുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ലൈസന്‍സിനു വേണ്ടി നല്‍കിയ അപേക്ഷ തള്ളാത്ത പക്ഷം ശാഖകളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാകില്ലെന്നാണ് ബാങ്കിന്റെ നിലപാട്.

അതേസമയം, കേരളാ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതും അനുമതിയില്ലാതെയാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിയില്‍ ജസ്റ്റിസ് സതീഷ് നൈനാന്‍ ഇന്ന് വിധി പറയും.

Story Highlights – Kerala Bank – High Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top