പാലക്കാട് പൊതുവപ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

പാലക്കാട് പൊതുവപ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് പുലി കുടുങ്ങിയത്. പൊതുവപ്പാടം മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. പുലിയെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തിയതോടെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

മേഖലയില്‍ പുലിശല്യം രൂക്ഷമായിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. ഇതോടെ നിരവധി തവണ നാട്ടുകാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് കൂട്ടില്‍ പുലി കുടുങ്ങിയത്. നിലവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പുലിയെ മണ്ണാര്‍ക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധന നടത്തിയശേഷം പുലിയെ വനത്തിലേക്ക് വിടും.

Story Highlights – leopard was trapped in a cage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top