നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ഫസിലുള്‍ അക്ബറാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തിരുവനന്തപുരം മരുതൻകുഴിയിലുള്ള കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയ യുവാവ് ഗേറ്റ് ചാടി അകത്ത് കടക്കുകയായിരുന്നു.
കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെയായിരുന്നു അതിക്രമം നടന്നത്. വീടിന് മുൻവശത്തെത്തിയ യുവാവ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്ന് മറുപടി പറഞ്ഞതോടെ ഇയാൾ ഗേറ്റ് ചാടി അകത്തു കടന്ന് വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. കൃഷ്ണകുമാറിന്റെ മകളും ചലച്ചിത്രതാരവുമായ അഹാനയെ കാണാന്‍ വന്നതാണെന്നാണ് ഫസിലുള്‍ പറയുന്നത്. സംഭവം നടക്കുമ്പോൾ അഹാന വീട്ടിലുണ്ടായിരുന്നില്ല.
യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കും. അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights – Actor krishna kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here