എറണാകുളം ജില്ലയില്‍ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് എന്‍സിപി ജില്ലാ പ്രസിഡന്റ്

എറണാകുളം ജില്ലയില്‍ ഇടത് മുന്നണിയില്‍ തര്‍ക്കം. ജില്ലയില്‍ സിപിഐഎം – എന്‍സിപി ബന്ധം വഷളാകുന്നു. ജില്ലയില്‍ എല്‍ഡിഎഫിനോടും സിപിഐഎമ്മിനോടും സഹകരിക്കില്ലെന്ന് എന്‍സിപി ജില്ല പ്രസിഡന്റ് ടി.പി. അബ്ദുള്‍ അസീസ് ട്വന്റിഫോറിനോട് പറഞ്ഞു. എന്‍സിപിയോട് തെരഞ്ഞെടുപ്പിന് മുന്‍പും, ശേഷവും സിപിഐഎം കാണിച്ചത് തികഞ്ഞ അവഗണനയാണ്. എന്‍സിപിയെ ജില്ലയില്‍ തകര്‍ക്കാനാണ് സിപിഐഎം ശ്രമിച്ചതെന്നും അദേഹം പറഞ്ഞു.

മുന്നണി മര്യാദക്ക് യോജിക്കാത്ത നീക്കമാണ് ഉണ്ടായിരിക്കുന്നത്. സിറ്റിംഗ് സീറ്റുകള്‍ പോലും വിട്ടുതരാന്‍ സിപിഐഎം തയാറാകുന്നില്ല. തരാമെന്ന് പറഞ്ഞ സീറ്റുകള്‍ പോലും തെരഞ്ഞെടുപ്പില്‍ നല്‍കിയില്ല. വിഷയത്തില്‍ ഇടപെടണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും ഇതുവരെ പ്രതികരണമുണ്ടായില്ലെന്നും ടി.പി. അബ്ദുള്‍ അസീസ് പറഞ്ഞു.

Story Highlights – NCP district president says will not cooperate with CPI (M) in Ernakulam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top