സിറ്റിംഗ് എംഎല്‍എമാര്‍ അതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കണം: കെ മുരളീധരന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുമെന്ന അഭ്യൂഹത്തിനിടെ സിറ്റിംഗ് എംഎല്‍എമാര്‍ അതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കണമെന്ന നിലപാടുമായി കെ. മുരളീധരന്‍. സിറ്റിംഗ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും താന്‍ മത്സരിക്കാനില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സഖ്യമുണ്ടാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെയാണ് രമേശ് ചെന്നിത്തല സുരക്ഷിത മണ്ഡലം തേടുന്നു എന്ന അഭ്യൂഹം പരന്നത്. രമേശ് ചെന്നിത്തല ഇക്കാര്യം നിഷേധിച്ചെങ്കിലും അഭ്യൂഹത്തിനു കുറവില്ല. ഇതിനിടെയാണ് കെ. മുരളീധരന്‍ എംഎല്‍എമാരുടെ മണ്ഡലമാറ്റക്കാര്യത്തിലും താന്‍ മത്സരിക്കാനുണ്ടാവുമോ എന്നതിലും നിലപാട് വ്യക്തമാക്കിയത്.

യുഡിഎഫിലേക്ക് പി. സി. ജോര്‍ജിനോ പി. സി. തോമസിനോ വരാന്‍ താത്പര്യമുണ്ടെങ്കില്‍ നോ എന്‍ട്രി ബോര്‍ഡ് വയ്ക്കില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാവില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Story Highlights – Sitting MLAs should contest in the same constituency: K Muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top