യുഡിഎഫിനെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ; യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി; ബിജെപിയുടെ മതേതര മമത കാപട്യം

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ യുഡിഎഫിനെ വിമര്‍ശിച്ച് സിറോ മലബാര്‍ സഭ. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം മാത്രമല്ല, വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും തിരിച്ചടിയായെന്ന് എറണാകുളം – അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. യുഡിഎഫിന് മതനിരപേക്ഷ മുഖം നഷ്ടമായെന്ന തോന്നലുണ്ടായി. പരമ്പരാഗത ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടായി. കേരളത്തിലെ ബിജെപിയുടെ മതേതര മമത കാപട്യമാണെന്നും വിമര്‍ശനമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും തിരിച്ചടിയായി. ക്രൈസ്തവര്‍ക്ക് ഇടയില്‍ ഇത് തെറ്റായ സന്ദേശം നല്‍കി. പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂര്‍ണമായെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.
Story Highlights – Syro Malabar Church criticizes UDF; The secular face of the UDF is lost
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here