തമിഴ്നാട്ടിലെ തീയറ്ററുകളിലുള്ള പ്രവേശന നിയന്ത്രണം മാറ്റി; ഇനി മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കും

Tamil Nadu Theatres Multiplexes

തമിഴ്നാട്ടിൽ സിനിമ തീയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും പ്രവേശന നിയന്ത്രണം ഒഴിവാക്കി. മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കൊവിഡ് കേസുകൾ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

50% പ്രവേശനം അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ മാനദണ്ഡം മറികടന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിജയുടെ മാസ്റ്റർ ഈ മാസം 13 ന് തിയറ്ററിലെത്തുന്ന സാഹചര്യത്തിൽ കൂടിയാണ് തീരുമാനം.

Story Highlights – Tamil Nadu Govt Allows 100pc Seat Occupancy In Theatres And Multiplexes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top