ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Team India Negative Coronavirus

ചില താരങ്ങൾ ബയോ ബബിൾ നിബന്ധനകൾ ലംഘിച്ചെന്ന റിപ്പോർട്ടുകൾക്കിടെ ആശ്വാസമായി ഇന്ത്യൻ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. സിഡ്നിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത്.

അതേസമയം, ബയോ ബബിൾ നിബന്ധനകൾ ലംഘിച്ചോ എന്ന സംശയത്തിലാണെങ്കിലും രോഹിത് ശർമ്മ അടക്കമുള്ള മൂന്ന് താരങ്ങൾ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അന്വേഷണം നടക്കുന്ന അഞ്ച് താരങ്ങളും മറ്റ് ടീം അംഗങ്ങൾക്കൊപ്പം സിഡ്നിയിൽ എത്തിയിട്ടുണ്ട്. മറ്റ് താരങ്ങളിൽ നിന്ന് സാമൂഹിക അകലം പാലിച്ചായിരുന്നു യാത്രയെങ്കിലും ടീമിനൊപ്പം തന്നെയാണ് താരങ്ങൾ തുടരുന്നത്.

Read Also : രോഹിത്, ഗിൽ, പന്ത് എന്നിവർ മൂന്നാം ടെസ്റ്റിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്

രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, റിഷഭ് പന്ത്, നവദീപ് സെയ്നി ശ്രേയാസ് അയ്യർ എന്നീ ഇന്ത്യൻ താരങ്ങൾ റെസ്റ്റോറൻ്റിൽ പോയി ഭക്ഷണം കഴിച്ചതും ആരാധകനുമായി ഇടപഴകിയതുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും അന്വേഷണം നടത്തുന്നുണ്ട്. താരങ്ങൾ നിബന്ധനകൾ ലംഘിച്ചില്ലെന്ന് ബിസിസിഐ പറയുന്നു. അതേസമയം, അഞ്ച് താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. മറ്റ് ടീം അംഗങ്ങൾക്കൊപ്പം താരങ്ങൾ സിഡ്നിയിലെത്തിയെങ്കിലും ഇവർ പ്രത്യേകമാണ് പരിശീലനം നടത്തുന്നത്. മറ്റ് ടീം അംഗങ്ങളുമായി സാമൂഹിക അകലം പാലിച്ചാണ് ഇവർ യാത്ര ചെയ്യുന്നത്.

Story Highlights – Team India Players, Staff Members Test Negative For Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top