രോഹിത്, ഗിൽ, പന്ത് എന്നിവർ മൂന്നാം ടെസ്റ്റിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്

Rohit Gill Pant Test

ബയോ ബബിൾ നിബന്ധനകൾ ലംഘിച്ചോ എന്ന സംശയത്തിലാണെങ്കിലും രോഹിത് ശർമ്മ അടക്കമുള്ള മൂന്ന് താരങ്ങൾ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് കളിച്ചേക്കുമെന്ന് റിപ്പോർട്ട്. അന്വേഷണം നടക്കുന്ന അഞ്ച് താരങ്ങളും മറ്റ് ടീം അംഗങ്ങൾക്കൊപ്പം സിഡ്നിയിൽ എത്തിയിട്ടുണ്ട്. മറ്റ് താരങ്ങളിൽ നിന്ന് സാമൂഹിക അകലം പാലിച്ചായിരുന്നു യാത്രയെങ്കിലും ടീമിനൊപ്പം തന്നെയാണ് താരങ്ങൾ തുടരുന്നത്.

രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, റിഷഭ് പന്ത് എന്നിവർ മൂന്നാം ടെസ്റ്റ് ടീമിൽ ഉറപ്പാണ്. നവദീപ് സെയ്നിക്കും സാധ്യതയുണ്ട്. താരങ്ങൾക്കെല്ലാം ടീമിൽ കളിക്കാനുള്ള അനുമതിയുണ്ടെന്നാണ് സിഡ്നി മോർണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.

Read Also : ‘ഇന്ത്യൻ ടീമിന്റെ കളി ബഹിഷ്കരിക്കും’; റെസ്റ്റോറന്റിൽ വെച്ച് ബീഫ് കഴിച്ച താരങ്ങൾക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യൻ ടീമിനോട് ക്വീൻസ്‌ലാൻഡ് നിർദ്ദേശിച്ചിരുന്നു. ക്വീൻസ്‌ലാൻഡ് എംപി റോസ് ബേറ്റ്സ് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ബ്രിസ്ബേൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്വാറൻ്റീൻ നിബന്ധനകളെപ്പറ്റി ഇന്ത്യൻ ടീം പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ക്വീൻസ്‌ലാൻഡ് എംപിയുടെ പ്രതികരണം.

ബ്രിസ്ബേനിൽ നടക്കുന്ന നാലാം ടെസ്റ്റിനു മുന്നോടിയായി പ്രത്യേക ക്വാറൻ്റീൻ മാനദണ്ഡങ്ങളാണ് ഇന്ത്യൻ ടീമിനു നിർദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി താരങ്ങൾ വിവിധ ബയോ ബബിളുകളിലാണ്. അതുകൊണ്ട് ക്വാറൻ്റീനിൽ ഇളവ് വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

Story Highlights – Rohit Sharma, Shubman Gill and Rishabh Pant expected to play third Test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top