20 ജീവനക്കാർക്ക് കൊവിഡ്; കൊവിഡ് ക്ലസ്റ്ററായി ചെന്നൈയിലെ ലീല പാലസ്

കൊവിഡ് ക്ലസ്റ്ററായി ചെന്നൈയിലെ ലീല പാലസ് ഹോട്ടൽ. ഹോട്ടലിലെ 20 ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചെന്നൈയിൽ കൊവിഡ് ക്ലസ്റ്ററാവുന്ന രണ്ടാമത്തെ ആഡംബര ഹോട്ടലാണ് ലീല പാലസ്. കഴിഞ്ഞ ദിവസം ഐടിസി ഗ്രാൻഡ് ചോലയും കൊവിഡ് ക്ലസ്റ്ററായിരുന്നു. ലീല പാലസിൽ 232 പേർക്കാണ് കൊവിഡ് പരിശോധന നടത്തിയത്.
ചെന്നൈയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് വ്യാപകമായ കൊവിഡ് പരിശോധന നടക്കുകയാണ്. 6416 ആളുകളാണ് ഇവിടെ നേരിട്ട് ഹോട്ടലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഇവരിൽ 4392 പേർക്കാണ് ഇതുവരെ കൊവിഡ് പരിശോധന നടത്തിയത്. പരിശോധിച്ചവരിൽ 125 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 491 പേരുടെ പരിശോധനാഫലങ്ങൾ വരാനുണ്ട്.
Read Also : കൊവിഡ് ഹോട്ട്സ്പോട്ടായി ചെന്നൈയിലെ ആഡംബര ഹോട്ടൽ; 85 പേർക്ക് കൊവിഡ്
ഐടിസി ഗ്രാൻഡ് ചോലയിൽ ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ 85 പേർക്കാണ് രണ്ടാഴ്ചക്കിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 609 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 85 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഡിസംബർ 15ന് ഹോട്ടലിലെ ഒരു ഷെഫിനാണ് ആദ്യ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 31നും ഇക്കൊല്ലം ജനുവരി ഒന്നിനും യഥാക്രമം 16, 13 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങലെല്ലാം അനുസരിച്ചാണ് ഹോട്ടലിലെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വാർത്താകുറിപ്പിലൂടെ ഹോട്ടൽ അറിയിച്ചു.
Story Highlights – The Leela Palace Hotel In Chennai Becomes Covid Cluster, 20 Staff Positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here