കൊവിഡ് ഹോട്ട്സ്പോട്ടായി ചെന്നൈയിലെ ആഡംബര ഹോട്ടൽ; 85 പേർക്ക് കൊവിഡ്

കൊവിഡ് ഹോട്ട്സ്പോട്ടായി ചെന്നൈയിലെ ആഡംബര ഹോട്ടൽ ഐടിസി ഗ്രാൻഡ് ചോല. ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ 85 പേർക്കാണ് രണ്ടാഴ്ചക്കിടെ ഇവിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 609 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 85 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഡിസംബർ 15ന് ഹോട്ടലിലെ ഒരു ഷെഫിനാണ് ആദ്യ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 31നും ഇക്കൊല്ലം ജനുവരി ഒന്നിനും യഥാക്രമം 16, 13 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങലെല്ലാം അനുസരിച്ചാണ് ഹോട്ടലിലെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വാർത്താകുറിപ്പിലൂടെ ഹോട്ടൽ അറിയിച്ചു.
Story Highlights – Luxury Chennai Hotel Turns Covid Hotspot, 85 Test Positive
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here