ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ കസ്റ്റഡിയിൽ വാങ്ങാൻ യുപി പൊലീസ്

ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ കസ്റ്റഡിയിൽ വാങ്ങാൻ യുപി പൊലീസ്. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസിലാണ് നീക്കം. യുപിയിലെ മഥുര കോടതി റൗഫിനെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട് യുപി പൊലീസ് നേരത്തെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. യുഎപിഎ അടക്കം ഗുരുതര വകുപ്പുകളാണ് യുപി പൊലീസ് ചുമത്തിയിരിക്കുന്നത്.

അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വച്ച് സമ്മർദം ചെലുത്തി മൊഴിയെടുക്കുന്നതായും സഹോദരനെയടക്കം യുഎപിഎ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങുന്നതായും റൗഫ് ഷെരീഫ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Story Highlights – UP police to take campus front leader Rauf Sharif into custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top