രാജ്യത്ത് 24 മണിക്കൂറിനിടെ 16,375 പേര്‍ക്ക് കൂടി കൊവിഡ്; ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് 20 പേര്‍ക്ക് കൂടി ബാധിച്ചു

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 16,375 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,091 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2,31,036 ആയി.

അതേസമയം, രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 58 ആയി. എന്‍ഐവി പൂനെയില്‍ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കു പുതുതായി രോഗബാധയുണ്ടെന്നു കണ്ടെത്തി.

Story Highlights – 16375 Fresh COVID-19 Cases In India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top