ആ. മാധവൻ അന്തരിച്ചു

മലയാളിയായ പ്രമുഖ തമിഴ് എഴുത്തുകാരൻ ആ മാധവൻ അന്തരിച്ചു. 87 വയസായിരുന്നു.
പുനലും മണലും, കൃഷ്ണ പരുന്ത്, തൂവാനം, കാലൈ, എട്ടാവത് നാൾ എന്നിവയാണ് പ്രധാന കൃതികൾ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, തമിഴ്‌നാട് സർക്കാരിന്റെ കലൈ മാമണി പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
തിരുനെൽവേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934 ൽ തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. അച്ഛന്റെ പേരായ ആവുടനായകത്തിന്റെ ആദ്യാക്ഷരം ചേർത്ത് ആ. മാധവൻ എന്ന പേര് സ്വീകരിച്ചു.
മൃതദേഹം തിരുവനന്തപുരം കൈതമുക്കിലെ വസതിയിൽ. സംസ്‌കാരം നാളെ രാവിലെ 10ന് തൈക്കാട് ശ്മശാനത്തിൽ നടക്കും. ഭാര്യ പരേതയായ ശാന്ത. മൂന്നു മക്കളുണ്ട്.
Story Highlights – A Madhavan passes away
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News