ആലപ്പുഴയില്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ ആക്രമണം

ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം. ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. പരുക്കേറ്റ സിപിഒ വിജേഷിനെ വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റത്.

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സജേഷ് സദാനന്ദനും പ്രതിയെ പിടികൂടുന്നതിനിടെ കൈക്ക് വെട്ടേറ്റു. ഇദ്ദേഹത്തെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights – Alappuzha police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top