കള്ളപ്പണ ഇടപാട്; ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കള്ളപ്പണ ഇടപാടിൽ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അതേസമയം,
ജാമ്യാപേക്ഷ എതിർക്കുമെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്.

വിദേശത്ത് നിന്നും അനധികൃതമായി കോടികൾ റൗഫിന്റെ അക്കൗണ്ടിൽ എത്തിയെന്നാണ് ഇ.ഡി ആരോപണം. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് ഈ തുക വിനിയോഗിച്ചതായും ഇ.ഡി ആരോപിക്കുന്നു.

Story Highlights – Campus front leader Rauf’s bail application will be considered today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top