കേരളത്തിൽ കൊവിഡ് തീവ്ര വ്യാപനമെന്ന് കെ.സുരേന്ദ്രൻ

കേരളത്തിൽ കൊവിഡ് തീവ്ര വ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തതയച്ചു.

വിദഗ്ധ മെഡിക്കൽ സംഘത്തെ കേന്ദ്രം സംസ്ഥാനത്തേക്ക് അയക്കണമെന്ന് ആവശ്യം. രാജ്യത്ത് ആക്ടീവ് കേസുകൾ കൂടുതൽ കേരളത്തിൽ.രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളിൽ 26% ത്തോളം വരും അത്. ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ നിരക്ക് 2 ശതമാനമെങ്കിൽ
കേരളത്തിൽ 10 ശതമാനത്തിന് മുകളിൽ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണവും സംസ്ഥാനത്താണ് കൂടുതലെന്ന് കെ.സുരേന്ദ്രൻ കത്തിൽ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top