കെൽട്രോണിൽ 296 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തി

വ്യവസായ വകുപ്പിനു കീഴിലുള്ള കെൽട്രോണിൽ 296 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തി. പത്ത് വർഷവും അതിനു മുകളിലും സർവീസുള്ളവരെയാണ് സ്ഥിരപ്പെടുത്തിയത്. കെൽട്രോൺ മാനേജിംഗ് ഡയറക്ടറുടെ ശുപാർശ അംഗീകരിച്ചാണ് വ്യവസായ വകുപ്പിന്റെ നടപടി.

കെൽട്രോണിലും കെൽട്രോണിന്റെ സഹോദര സ്ഥാപനങ്ങളിലും വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന 296 പേരെയാണ് സ്ഥിരപ്പെടുത്തി വ്യവസായ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്. 2005 മുതൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തവർക്കാണ് സ്ഥിര നിയമനം നൽകിയത്. എക്സിക്യുട്ടീവ്, സൂപ്പർവൈസറി, വർക്ക്മെൻ തസ്തികയിലുള്ളവർക്കാണ് നിയമനം. 2019 ഓഗസ്റ്റ് 31ന് പത്ത് വർഷം സർവീസ് പൂർത്തിയായവരെയാണ് ഇതിനായി പരിഗണിച്ചത്. 14 എക്സിക്യുട്ടീവുകൾ, 66 സൂപ്പർവൈസർമാർ, 215 വർക്ക്മെൻ എന്നിവരെ സ്ഥിരപ്പെടുത്തിയാണ് സർക്കാർ ഉത്തരവ്. 256 പേർക്കു കെൽട്രോണിലും കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ 39 പേർക്കും ഒരാൾക്ക് കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിലുമാണ് നിയമനം. ധനകാര്യ, നിയമവകുപ്പുകളുമായി കൂടിയാലോചിച്ചശേഷമാണ് നിയമനം നൽകാൻ തീരുമാനിച്ചതെന്ന് വ്യവസായ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Story Highlights – Keltron has secured 296 contract employees

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top