കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥര്‍ മടങ്ങി; രാത്രിമുഴുവന്‍ ഓഫീസ് തുറന്നുകിടന്നു

കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥന്മാര്‍ മടങ്ങിപോയതായി പരാതി. കഴിഞ്ഞ രാത്രി മുഴുവന്‍ ഓഫീസ് തുറന്നുകിടക്കുകയായിരുന്നു. പ്രസിഡന്റും ഉദ്യോഗസ്ഥന്മാരും ഓഫീസിലിരുന്ന് മദ്യപിച്ചശേഷം ഓഫീസ് പൂട്ടാന്‍ മറന്നതാണെന്ന് ബിജെപി ആരോപിച്ചു.

എന്നാല്‍, ഓഫീസില്‍ മദ്യപാനം നടന്നിട്ടില്ലെന്നും പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്നും പ്രസിഡന്റ് വിനു മംഗലത്ത് പറഞ്ഞു. പോരുവഴി പഞ്ചായത്ത് ഓഫീസിന്റെ പ്രധാന വാതില്‍ പൂട്ടാതെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഫയലുകളോ രേഖകളോ നഷ്ടമായിട്ടുണ്ടോയെന്നത് വ്യക്തമായിട്ടില്ല.

Story Highlights – Kollam Poruvazhy panchayat office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top