പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ്; മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റിലായ ശേഷം ഇത് രണ്ടാം തവണയാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് തേടി ഇന്നലെ ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

അപേക്ഷ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്മാറ്റം. മുൻ ഉത്തരവിലെ സാഹചര്യങ്ങളിൽ മാറ്റമില്ലാത്ത സ്ഥിതിയ്ക്ക് അപേക്ഷ നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.

Story Highlights – Palarivattom flyover scam case; The High Court will consider the bail application of former minister Ibrahim Kunju today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top