പ്രധാനമന്ത്രി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി ചര്‍ച്ച തുടരുമെന്ന് പി എസ് ശ്രീധരന്‍ പിള്ള

p s sreedharan pilla, narendra modi

ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചര്‍ച്ച തുടരുമെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ജനുവരി മൂന്നാം വാരത്തിലാണ് ചര്‍ച്ച. ഡല്‍ഹിയില്‍ വച്ചായിരിക്കും ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ ക്രൈസ്തവ സഭ പ്രധാനമന്ത്രിയുമായി കൂടുതല്‍ ഹൃദയ ബന്ധത്തിലാകും. ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം പരിഹരിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ശ്രീധരന്‍ പിള്ള.

Story Highlights – p s sreedhran pilla, narendra modi, christian church

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top