തിരുവന്തപുരം എക്‌സൈസ് സംഘം യുവാക്കളെ മർദിച്ചുവെന്ന് പരാതി

തിരുവന്തപുരം എക്‌സൈസ് സംഘം യുവാക്കളെ മർദിച്ചുവെന്ന് പരാതി. തിരുവനന്തപുരം വലിയമലയിലാണ് സംഭവം.
ദേഹപരിശോധനയ്ക്ക് ശേഷം യുവാക്കളെ അസഭ്യം വിളിച്ചത് വാക്കുതർക്കത്തിന് കാരണമാവുകയും തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നുമാണ് പരാതി. വലിയമല സ്വദേശികളായ സജിത്, വിഷ്ണു എന്നിവർക്കാണ് മർദനമേറ്റത്.
അതേസമയം, യുവാക്കളെ മർദിച്ചിട്ടില്ലെന്നും ഇവർ ദേഹപരിശോധന തടസപ്പെടുത്തിയെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വാദം. ഇരു കൂട്ടർക്കുമെതിരെ വലിയമല പൊലീസ് കേസെടുത്തു.
സംഭവത്തെ തുടർന്ന് നാട്ടുകാർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
Story Highlights – thiruvananthapuram youth manhandled by excise team
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here