അനിൽ അമ്പാനിയുടെ റിലയൻസ് ബാങ്ക് അക്കൗണ്ടുകൾ വ്യാജം: ഡൽഹി ഹൈക്കോടതിയിൽ എസ്ബിഐ

Accounts of Anil Ambani Firms Declared Fraud SBI To Delhi High Court

അനിൽ അമ്പാനിയുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാജമെന്ന് ഡൽഹി ഹൈക്കോടതിയിൽ എസ്ബിഐ. അനിൽ അമ്പാനിയുടെ
റിലയൻസ്, കമ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രാടെൽ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമാണെന്ന് എസ്ബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

2016ലെ ആർബിഐ സർക്കുലറിനെതിരെ റിലയൻസ് കമ്യൂണിക്കേഷൻിന്റെ മുൻ ഡയറക്ടർ പുനീത് ഗാർദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇന്ന് ബാങ്കിന്റെ ഓഡിറ്റ് ഡിവിഷൻ അക്കൗണ്ടുകൾ വ്യാജമാണെന്നതിന് തെളിവുകളുണ്ടെന്ന് കാണിച്ച് രംഗത്തെത്തി.

ആർബിഐ ചട്ടം പ്രകാരം ഒരു നിശ്ചിത സമയപരിധിയിൽ പണമിടപാട് മുടങ്ങിയ അക്കൗണ്ടുകൾ നോൺ പർഫോമിംഗ് അസ്സറ്റായി കണക്കാക്കും. തുടർന്ന് ഈ അക്കൗണ്ടുകളെ ഓഡിറ്റ് ചെയ്യും. അങ്ങനെ നടത്തിയ അക്കൗണ്ടിൽ തിരിമറി കണ്ടെത്തിയാൽ ആ അക്കൗണ്ടിനെ വ്യാജമെന്ന് പറയും. അങ്ങനെ വ്യാജമെന്ന് കണ്ടെത്തിയ അക്കൗണ്ടിനെ കുറിച്ച് റിസർവ് ബാങ്കിന് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.

Story Highlights – Accounts of Anil Ambani Firms Declared Fraud SBI To Delhi High Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top