ആലപ്പുഴയിൽ ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; ഭാര്യയ്ക്ക് ​ഗുരുതര പരുക്ക്

ആലപ്പുഴയിൽ ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കോട്ടയം പള്ളം സ്വദേശി സജീവ് (54) ആണ് മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ലീലാമ്മയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം പള്ളാത്തുരുത്തി ഒന്നാം പാലത്തിന് സമീപത്തായിരുന്നു അപകടം. ആക്രി സാധനങ്ങളുമായി മുന്നേ പോകുകയായിരുന്ന മിനിലോറിയിലിട്ടിരുന്ന ടാർപോളിൻ പറന്ന് ഓട്ടോയിൽ വീണതോടെ നിയന്ത്രണം തെറ്റുകയായിരുന്നു. തുടർന്ന് ഓട്ടോ, എതിരെ വന്ന ടോറസിൽ ഇടിച്ചു കയറി. ലോറിയുടെ അടിയിലേക്കു കയറിപ്പോയ ഓട്ടോറിക്ഷയില്‍ നിന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

Story Highlights – accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top