ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്ന സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു

ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയായെങ്കിലും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്ന സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. പ്രാദേശിക എതിര്‍പ്പുകളും തദ്ദേശസ്ഥാപനങ്ങളുടെ നിസഹകരണവമാണ് വെല്ലുവിളിയായത്. സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കാനായാല്‍ ഗാര്‍ഹിക വാണിജ്യ ഉപഭോക്താക്കള്‍ക്ക് വന്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകം എത്തിക്കുകയാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രധാന ദൗത്യം. സിലിണ്ടറുകള്‍ക്ക് പകരം പൈപ്പ് ലൈന്‍ വഴി പാചകവാതകം വീട്ടിലെത്തുന്ന ഈ പദ്ധതി ആദ്യം തുടങ്ങിയത് എറണാകുളം നഗര മേഖലകളിലാണ്. കൊച്ചിയില്‍ 3500 ഗുണഭോക്താക്കളാണ് നിലവിലുള്ളത്. എല്‍പിജിയെക്കാള്‍ 30 ശതമാനം ചിലവ് കുറവാണ് എല്‍എന്‍ജിക്ക്. 24 മണിക്കും തടസമില്ലാതെ ലഭ്യമാകും. ഗ്യാസ് മീറ്ററിലെ അളവ് പ്രകാരമുള്ള തുക നല്‍കിയാല്‍ മതി.
പദ്ധതി വേഗത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുന്ന കൊച്ചി കോര്‍പറേഷനില്‍ അടക്കം നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. നിലവില്‍ കരിങ്ങാച്ചിറ കുണ്ടന്നൂര്‍ മുതല്‍ ആലുവ വരെ അവരെ സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ ലൈന്‍ പൂര്‍ത്തിയായതാണ്. 10 സിഎന്‍ജി സ്റ്റേഷനുകളും പ്രവര്‍ത്തനം തുടങ്ങി. തദ്ദേശസ്ഥാപനങ്ങളുടെ നിസഹകരണമാണ് പ്രവര്‍ത്തികള്‍ എങ്ങുമെത്താത്തതിന് പിന്നില്‍. വാണിജ്യ, വ്യാവസായിക ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാലേ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗെയില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളൂ.
Story Highlights – City Gas Pipeline project kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here