കോഴിക്കോട് സബ് ജയിലില്‍ പ്രതിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കോഴിക്കോട് സബ് ജയിലില്‍ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വ്യാജ പീഡന കേസിലാണ് ബീരാന്‍ കോയയെ അറസ്റ്റ് ചെയ്തതെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
Read Also : നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യ; തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മാങ്കാവ് കുറ്റിയില്‍ത്താഴം സ്വദേശി ബീരാന്‍ കോയയാണ് ജയിലില്‍ തൂങ്ങി മരിച്ചത്. ജയിലിലെ സെല്ലുകളില്‍ പരിശോധന നടത്തുന്നതിനിടെ ജീവനക്കാരാണ് സംഭവം കണ്ടത്. ബീരാന്‍ കോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കള്‍ വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ കേസിലാണ് പീഡനകുറ്റം ചുമത്തി അറസ്റ്റ് ചെയ്തതെന്നും പറഞ്ഞു.
മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കളക്ടര്‍ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ബീരാന്‍ കോയയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത ശേഷം ഇന്നലെ സബ് ജയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കസബ പോലീസ് കേസെടുത്തു. ജയില്‍ വകുപ്പും അന്വേഷണം ആരംഭിച്ചു.
Story Highlights – kozhikkode, suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here