Advertisement

എറണാകുളത്ത് ആയിരം കടന്ന് കൊവിഡ് ബാധിതർ; ജില്ല തിരിച്ചുള്ള കണക്ക്

January 6, 2021
Google News 1 minute Read
ernakulam records 1000+ daily covid cases

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളം ജില്ലയിൽ. 1068 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 990 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലൊന്നാണ് എറണാകുളം. വയനാടും, പത്തനംതിട്ടയുമാണ് കൊവിഡ് വ്യാപനം രൂക്ഷമായ മറ്റ് ജില്ലകൾ. വയനാട്ടിൽ 210 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 202 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്. പത്തനംതിട്ടയിൽ 666 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 595 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് –

കോഴിക്കോട് 729, കോട്ടയം 555, കൊല്ലം 548, തൃശൂർ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂർ 219, കാസർഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച കണക്ക് –

കോഴിക്കോട് 682, കോട്ടയം 516, കൊല്ലം 544, തൃശൂർ 495, ആലപ്പുഴ 434, മലപ്പുറം 407, തിരുവനന്തപുരം 263, ഇടുക്കി 264, പാലക്കാട് 105, കണ്ണൂർ 156, കാസർഗോഡ് 70 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യം പരിശോധിക്കാൻ കേന്ദ്ര കൊവിഡ് സംഘം മറ്റന്നാൾ കേരളത്തിലെത്തും. എൻസിഡിസി ഡയറക്ടർ ഡോക്ടർ എസ് കെ സിങ്ങിന്റെ നേതൃത്വതിലുള്ള സംഘമാണ് കേരളത്തിലെത്തുക.

Story Highlights – ernakulam records 1000+ daily covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here