മുൻ ഹോക്കി താരത്തെയടക്കം മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി; മുൻ മന്ത്രി അറസ്റ്റിൽ

മൂന്ന് പേരെ തട്ടിക്കൊണ്ടുപോയ കേസിൽ തെലങ്കാനയിൽ മുൻ മന്ത്രി അറസ്റ്റിൽ. ടിഡിപി പാർട്ടി നേതാവ് ഭൂമ അഖില പ്രിയയാണ് അറസ്റ്റിലായത്. 200 കോടി വിലമതിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വാക്കു തർക്കത്തെ തുടർന്നാണ് മൂന്ന് പേരെ മന്ത്രിയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ട് പോയത്.
മുൻ ഹോക്കി താരം പ്രവീൺ റാവു അടക്കമുള്ള മൂന്ന് പേരെയാണ് കടത്തിക്കൊണ്ട് പേയത്. കേസിൽ ഭൂമയുടെ ഭർത്താവ് ഭാർഗവ് രാം, എ.വി സുബ്ബ റെഡ്ഡി എന്നിവരും പ്രതികളാണ്.
ആധായ വകുപ്പ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന എത്തിയ പത്തംഗ സംഘമാണ് വ്യാജ രേഖകൾ കാട്ടി മൂന്ന് പേരെയും തട്ടിക്കൊണ്ടുപോയത്. ഇവരെ ചില ബ്ലാങ്ക് പേപ്പറുകളിൽ ഒപ്പിടിയിച്ചതായും പരാതിയുണ്ട്.
Story Highlights – former minister Bhuma Akhila Priya arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here