പന്താവൂര്‍ ഇര്‍ഷാദ് കൊലക്കേസ്; തെളിവെടുപ്പ് തുടരും

panthavur irshad murder case

മലപ്പുറം പന്താവൂര്‍ ഇര്‍ഷാദ് കൊലക്കേസ് അന്വേഷണം കൂടുതല്‍ പേരിലേക്ക്. പൊലീസ് കസ്റ്റഡില്‍ ലഭിച്ച ഒന്നാം പ്രതി സുബാഷുമായി പൊലീസ് ഇന്നും തെളിവെടുപ്പ് തുടരും. നാല് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ഇതിനോടകം പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിനെ ലക്ഷ്യം.

രണ്ടാം പ്രതി എബിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ചികിത്സയിലാണ്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം, ഇര്‍ഷാദിന്റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുക്കേണ്ടതുണ്ട്. ഇര്‍ഷാദിനെ ബോധരഹിതനാക്കാന്‍ പ്രതികള്‍ക്ക് ക്ലോറോഫോം എത്തിച്ച് നല്‍കിയ കാഞ്ഞിരമുക്ക് സ്വദേശിയെ വിശദമായി ചോദ്യം ചെയ്യും.

Read Also : പന്താവൂര്‍ ഇര്‍ഷാദ് കൊലക്കേസ്; പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും

ഇര്‍ഷാദിന്റെ മൃതദേഹം കിണറ്റില്‍ തള്ളാന്‍ പ്രതികളുപയോഗിച്ച കാറില്‍ രക്തക്കറ ഉണ്ടായിരുന്നു. കൊലപാതകശേഷം കാര്‍ കഴുകിയ സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരന്‍ ഇത് കണ്ടിരുന്നുവെന്നും പ്രതികള്‍ ഇയാളെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നും പൊലീസിന് സൂചനയുണ്ട്. അതിനാല്‍ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തേക്കും.

എല്ലുകള്‍ ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍ രാസപരിശോധനയ്ക്കും ഡിഎന്‍എ പരിശോധനയ്ക്കുമായി അയച്ചിട്ടുണ്ട്. ഇത് ലഭിച്ചാല്‍ കൊല്ലപ്പെട്ടത് ഇര്‍ഷാദ് തന്നെയാണെന്ന് ശാസ്ത്രീയമായും സ്ഥിരീകരിക്കാം. ഇര്‍ഷാദിനെ തലയ്ക്ക് പിന്നില്‍ അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. ഇക്കാര്യം പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്താനായിട്ടുണ്ട്.

Story Highlights – murder case, crime

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top